പതിനെട്ടാമത് കൺവെൻഷന് വെറും മൂന്നു നാൾ മാത്രം അവശേഷിക്കേ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതിൽ യു കെ കെ സി എ സെൻട്രൽ കമ്മിറ്റിക്കു അതിയായ സന്തോഷമുണ്ട്.
അന്നേ ദിവസം ബഥേൽ സെന്ററിൽ സീറ്റിങ് arrangements വിവരിക്കുന്ന ചിത്രമാണ് ഇതിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.
1 ) Red Square box മാർക്ക് ചെയ്തിരിക്കുന്ന ബ്ലോക്ക്- C , ബ്ലോക്ക് -D , ബ്ലോക്ക് -E , ബ്ലോക്ക്-F പൂർണ്ണമായും യഥാക്രമം കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന അതിഥികൾ , ഡയമണ്ട് എൻട്രി പാസ് എടുത്തിരിക്കുന്ന കുടുംബങ്ങൾ ഫാമിലി സ്പോൺസർ ടിക്കറ്റ്സ് എടുത്തിരിക്കുന്ന കുടുംബങ്ങൾ എന്നിവർക്കായി റിസേർവ് ചെയ്തിരിക്കുകയാണ്.
2 ) രാവിലെ 09 :00 മുതൽ ദിവ്യ ബലി അവസാനിക്കുന്ന 12:00 വരെ റിസർവേഷൻ ബാധകമായിരിക്കില്ല.
3 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് വോളണ്ടീഴ്സും ബഥേൽ സെന്ററിന്റെ സെക്യൂരിറ്റിയും ഉണ്ടായിരിക്കുന്നതാണ്.
4 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങൾക്ക് മേല്പറഞ്ഞ നാല് ബ്ലോക്കിൽ പ്രത്യേകം റിസേർവ് ചെയ്തിരിക്കുന്ന സീറ്റുകൾ ( അതിഥികൾ / ഡയമണ്ട് എൻട്രി പാസ് ) ഒഴികെ എവിടെയും ഇരിക്കാവുന്നതാണ്.
5 ) സാധാരണ ഫാമിലി ടിക്കറ്റ്സ് എടുത്തിരിക്കുന്നവർക്കു മേല്പറഞ്ഞ നാല് ബ്ലോക്ക് ഒഴികെ ഏതു സീറ്റിലും ഇരിക്കാവുന്നതാണ്.
6 ) വെള്ളവും സോഫ്റ്റ് ഡ്രിങ്ക്‌സും ഒഴികെ യാതൊരു വിധ ഭക്ഷണ സാധനങ്ങളും ഹാളിനുള്ളിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല.
കൺവെൻഷന്റെ വിജയത്തിനായി നിങ്ങൾ ഓരോരുത്തരുടെയും പൂർണ്ണ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊണ്ട്.
തോമസ് ജോസഫ് തൊണ്ണമാവുങ്കൽ
യു കെ കെ സി എ പ്രസിഡന്റ്