Blog Details

ബി സി എൻ ക്നാനായകാത്തോലിക അസോസിയേഷന് പുതിയ ഭാരവാഹിത്വം.

ബി സി എൻ ക്നാനായകാത്തോലിക അസോസിയേഷന്റെ 2020 - 21 ലേക്കുള്ള  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി കാർഡിഫിലെ ഫിലിപ്പ് ജോസഫും സെക്രട്ടറിയായി ന്യൂപോർട്ടിലെ റ്റിജോ ജോസഫും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉത്ഘാടനം ഫെബ്രുവരി 15ന് ശനിയാഴ്ച 10.30 ന് ന്യൂപോർട്ടിലെ നാഷ് വില്ലേജ് ഹോളിൽ വച്ചു നടക്കുന്നതാണ്. വെയിൽസിലെ ബ്രിൻമാവർ, കാർഡിഫ് , ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന 51 കുടുംബാംഗങ്ങളുള്ള ബി സി എൻ ക്നാനായ കത്തോലിക് അസോസിയേഷൻ യുകെകെസിയേയിൽ അംഗമായതിന്റെ  പത്താമത് വാർഷികവും കൂടി അന്നേ ദിവസം ആഘോഷിക്കുന്നതാണ്. ഈ ആഘോഷദിനത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിരിക്കുന്നതായി പ്രസിഡണ്ട് ശ്രീ. ഫിലിപ്പ് ജോസഫ് അറിയിച്ചു. അസോസിയേഷന്റെ മറ്റു ഭാരവാഹികൾ ട്രെഷറർ - റെജി അബ്രാഹം, വൈസ് പ്രസിഡൻറ് -ബിജു ജോസഫ്, ജോയിൻറ് സെക്രട്ടറി - പ്രീതി റോജി, ജോയിൻറ് ട്രഷറർ -  ജോസ് കാച്ചപ്പിള്ളി, കെ സി വൈ എൽ ഡയറക്ടർ- ബിന്ധു റെജി,  വനിത ഫോറം - ഷൈനി മനു, സ്മിത ജോസ് എന്നിവരാണ്

Recent News