തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ലണ്ടൻ ക്നാനായ മിഷന്റെ ഉൽഘാടനം യൗസേപ്പിതാവിന്റെ മാസമായ മാർച്ച് മാസം 15-ാം തിയതി യൗസേപ്പിതാവിന്റെ നാമധേയരായ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു.
ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന സെൻറ് ജോസഫ് ക്നാനായ മിഷൻന്റെ ഔദ്യോഗിക ഉൽഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നു.
മാർച്ച് 15ാം തിയതി ഞായറാഴ്ച വൈകുന്നേരം 4 30ന് അർപ്പിക്കപ്പെടുന്ന ദിവ്യബലിക്ക് മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവ്, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരോടൊപ്പം വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻ പുരയിൽ , ലണ്ടൻ ക്നാനായ മിഷൻ ഡയറക്ടർ ഫാ ജോഷി കൂട്ടുങ്കൽ, യു കെ യിലെ മറ്റനവധി വൈദികരും ദിവ്യ ബലിയിൽ സഹ കാർമ്മികത്വം വഹിക്കും.
അന്നേ ദിവസം തിരു കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി യു കെ യിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും ഹാർലോയിലെ സെൻറ് തോമസ് മൂർ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജോഷി കൂട്ടുങ്കൽ അറിയിച്ചു.
പള്ളി കമ്മിറ്റിക്കുവേണ്ടി,
സാജൻ പടിക്ക്യമ്യാലിൽ,
മിഷൻ പബ്ലിസിറ്റി കൺവീനർ.