Blog Details

യു കെ കെ സി എ ദേശീയ കൺവൻഷൻ 2020 മാറ്റിവച്ചു.

ബർമിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ ഈ വർഷം ജൂലായ് നാലിന് നടത്തുവാനിരുന്ന ദേശീയ കൺവൻഷൻ കോറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് മാറ്റിവയ്ക്കുന്നതായി പ്രസിഡന്റ് തോമസ് ജോൺ വാരികാട്ട് അറിയിച്ചു.

ഇന്നലെ കൂടിയ അടിയന്തിര വീഡിയോ കോൺഫറൻസ് ദേശീയ കമ്മറ്റി മീറ്റിംഗിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ലോകമെമ്പാടുമുള്ള ക്നാനായ ജനത ഉററുനോക്കുന്ന എല്ലാവർഷവും നാലായിരത്തിൽപരം സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന ദേശീയ കൺവൻഷൻ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മാമാങ്കമാണ്. ചെൽട്ടൻഹാമിലെ ചരിത്രപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് ഈ വർഷത്തെ കൺവൻഷൻ നടത്തുവാനിരുന്നത്. കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്തത്തിൽ അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് കൊറോണ വൈറസ് പകർച്ചവ്യാധി യു കെ യിൽ വ്യാപകമാകുകയും പൊതു പരിപാടികൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത്.
 
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്ന ഒരു മാതൃകാ സമൂഹമായി നിലകൊള്ളണമെന്ന് ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.
 

യു കെ കെ സി എ ഈ വർഷം നടത്തുവാനിരിയ്ക്കുന്ന മറ്റു പൊതുപരിപാടികളെല്ലാം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത് യൂണിറ്റ് തലങ്ങളിൽ അറിയിയ്ക്കുമെന്നും ദേശീയ കമ്മറ്റി അറിയിച്ചു.

Recent News