പ്രിയ ക്നാനായ സഹോദരങ്ങളെ,
വളരെയധികം ദുഃഖത്തോടെയാണ് നമ്മുടെ പ്രിയ സഹോദരൻ ജിൻസൺ ഫിലിപ്പ് കിഴക്കേക്കാട്ടിൽ നോർത്താംപ്ടണിൽ അന്തരിച്ച വിവരം നാം ഏവരും അറിഞ്ഞത്. മരണം എന്നും അങ്ങേയറ്റം വേദനാജനകമാണെന്നു നമുക്കോരോരുത്തർക്കും അറിയാം. ജിൻസണിൻറ്റെ വേർപാട് താങ്ങുവാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കുണ്ടാകട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ജിൻസണിൻറ്റെ വേർപാടിൽ പ്രാർത്ഥനകളോടെ പങ്കാളികളാകുന്നതിനോടൊപ്പം, കൈപ്പുഴ, പാലത്തുരുത്ത് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സംസ്ക്കാര ശുശ്രൂഷകൾ സാധ്യമാക്കുന്നതിലേക്കായി ജിൻസണിൻറ്റെ കുടുംബത്തിന് സാമ്പത്തികമായി ഒരു കൈത്താങ്ങുവാനും നമുക്ക് ശ്രമിക്കാം.
ജിൻസൺറ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതിൻറ്റെ വെളിച്ചത്തിൽ, യു. കെ. കെ. സി. എ യുടെ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിൽ, ജിൻസൺ അപ്പീൽ (Jinson Appeal) എന്ന റഫറൻസിൽ, താൽപ്പര്യമുള്ളവർക്ക് പണം നിക്ഷേപിക്കാവുന്നതാണ്.
UKKCA
40-24-30
01608932
HSBC.
ഓരോരുത്തരുടേയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ പ്രതീഷിച്ചുകൊണ്ട്,
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.