Blog Details

Coronavirus Lockdown Challenge

*CORONAVIRUS*

"UKKCA Lockdown Challenge"
 
 
 
കൊറോണ വൈറസിന്റെ അതിപ്രസരത്തിൽ നമ്മുടെ ഗ്രേറ്റ് ബ്രിട്ടണിലും മൂന്ന് ആഴ്ചകൾ കൂടി ലോക് ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുന്നു. നമ്മുടെ നിരവധി കുടുംബൾ ഇപ്പോഴും Self Isolation നിലും, കുറച്ചു പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്. എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു.
ആധുനീക ലോകരാജ്യങ്ങളെല്ലാം നേരിടുന്ന ഈ മഹാവിപത്തിനെ നമ്മുടെ സമുദായ അംഗങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരിയ്ക്കുന്നതിനായി UKKCA,14 വയസ്സിനു മുകളിലുള്ള നമ്മുടെ യൂണിറ്റ് അംഗങ്ങൾക്കായി ഓൺലൈൻ ലോക്ക് ഡൗൺ ചലഞ്ച് വീഡിയോ പ്രസംഗ മത്സരം നടത്തുന്നു.
 
ഈ ലോക്ക് ഡൗൺ കാലത്തും കർമ്മനിരതരാകൂ, തുടച്ചു മാറ്റു ഈ വൈറസിനെ.
 
വിഷയം: "കൊറോണ വൈറസും ആധുനീക ലോകവും"
 
(Coronavirus and the modern world)
 
 
 
 
നിബന്ധനകൾ:
 
*ഭാഷ: മലയാളം or ഇംഗ്ലീഷ്.
 
*സമയം: പരമാവധി 7 മിനിററ്.
 
*മത്സരത്തിൽ പങ്കെടുക്കുന്ന വ്യക്തിയുടെ Video format entry കൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു.
 
*UKKCA യൂണിറ്റ് അംഗങ്ങൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാനാവു.
 
*14 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്.
 
*ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അനുവദിയ്ക്കുന്നതല്ല.
 
*ലഭിക്കുന്ന ഓരോ എൻട്രികളും ക്നാനായ സമുദായവുമായി ബന്ധപ്പെട്ട നമ്മുടെ ഇലക്ട്രോണിക് മീഡിയ ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യുന്നതാണ്.
 
*ഏപ്രിൽ 19 ഞായറാഴ്ച മുതൽ മെയ് 10 ഞായറാഴ്ച വരെ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
 
* ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്ക് UKKCA യുടെ അടുത്ത പൊതു പരിപാടിയിൽ വച്ച് സമ്മാനദാനം നടത്തുന്നതാണ്.
 
*ജൂറിയുടെ തീരുമാനം അന്തിമമായിരിയ്ക്കും.
 
*നിങ്ങളുടെ എൻട്രികൾ ukkca345@gmail.com എന്ന Email വഴിയോ, 07861667386 എന്ന Whats App
നമ്പറിലേക്കോ അയച്ചുകൊടുക്കേണ്ടതാണ്.

Recent News