Blog Details

യു കെ ക്നാനായ മാട്രിമോണിയൽ' പുത്തൻ ചുവടുവയ്പ്പുമായി UKKCA**

ക്‌നാനായ സമുദായത്തിൻ്റെ മുഖമുദ്രയായ സ്വവംശവിവാഹങ്ങൾക്ക് കരുത്തേകാനായി UK യിലെ ക്നാനായക്കാരുടെ സംഘടനയായ UKKCA ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കൻമാർക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരൻമാരെ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കുടിയേറ്റത്തിൻ്റെ കുലപതിയായ ക്നായിത്തോമായുടെ മക്കൾ അസംഖ്യം ലോകരാജ്യങ്ങളിൽ വിജയക്കൊടി പാറിച്ചപ്പോഴും അവരെ തനിമയിൽ പുലരുന്ന ഒരു ജനതയായി എന്നും വേറിട്ട് നിർത്തിയത് സ്വവംശ വിവാഹ നിഷ്ഠയാണ്. സ്വവംശ വിവാഹ നിഷ്ഠ ക്നാനായ സമുദായത്തിൻ്റെ തായ് വേരാണെന്നും തലമുറകളായി കൈമാറി വരുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും അന്യം നിൽക്കാതെ കാക്കേണ്ടത് ഓരോ സമുദായാംഗത്തിൻ്റെയും കടമയാണെന്നതും UKKCA സെൻട്രൽ കമ്മറ്റിയുടെ ഈ പുതിയ കാൽവയ്പ്പിന് ചാരുതയേകുന്നു.
UK യിലെ മാത്രമല്ല ലോകമെങ്ങുമുള്ള ക്നാനായ വിവാഹങ്ങൾക്ക് സഹായകമാകുന്ന രീതിയിലാണ് UK ക്നാനായ മാട്രിമോണിയൽ പിറവിയെടുക്കുന്നത്. ഈ വർഷത്തെ കൺവെൻഷൻ നടത്തുവാൻ നിശ്ചിയിച്ചിരുന്ന 2020 July നാലാം തിയതി ശനിയാഴ്ച്ചയാണ് UK ക്നാനായ മാട്രിമോണിയൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. UK ക്നാനായ മാട്രിമോണിയൽ
email: ukkca345@gmail.com
Whatsup: 07737571615
Website: www.ukkca.com
 
 
 
 

Recent News