UKKCA യുടെ അംഗങ്ങൾക്കായി സംഘടിപ്പിയ്ക്കുന്ന ഏറ്റവും വ്യത്യസ്തതയാർന്ന മൽസരമാണ് " സുന്ദരൻ ഞാനും സുന്ദരി നീയും". ഭാര്യയും ഭർത്താവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളിൽ നിന്ന് ഏറ്റവും മനോഹരമായ ചിത്രങ്ങൾക്ക് സമ്മാനമേകുക എന്നതാണ് ഈ മൽസരത്തിൻ്റെ ലക്ഷ്യം. തിരക്കുകളൊഴിയാത്ത പ്രവാസി മലയാളിയുടെ ആകുലതകൾക്ക് ഇടവേളയേകി കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയമേകിയത് കൊവിഡ് കാലമാണ്. ജോലി സ്ഥലത്തെ തിരക്കുകളും പിരിമുറുക്കങ്ങളും വിട്ടുമാറും മുമ്പ്, അവസാനിയ്ക്കാത്ത തിരക്കുകളേകാൻ കുടുബവും, കൊച്ചു കുട്ടികളും, സ്കൂളും, ട്യുഷനും, കുട്ടികളുടെ ഹോം വർക്കുമൊക്കെയായി എത്രയെത്ര കാര്യങ്ങൾ. ഒരു വർഷം ലഭിയ്ക്കുന്ന പരമാവധി അവധികളും ഒരുമിച്ച് കുട്ടി നാട്ടിൽ പോകുന്നവരാണ് നമ്മൾ. ഒരു പാട് സ്വപ്നങ്ങളുമായി തകർക്കും, തിമിർക്കുമെന്നൊക്കെ പറഞ്ഞാണ് യാത്ര തുടങ്ങുന്നത്. ഒടുവിൽ പറഞ്ഞു തീരാതെ കണ്ടു തീരാതെ പ്രിയ മാതാപിതാക്കളോടൊപ്പമിരുന്ന് കൊതിതീരാതെ വാടിയ മുഖവുമായി തിരക്കുകളുടെ ലോകത്തേക്ക് മടങ്ങിയെത്തുന്നവർ. ഈ തിരക്കുകൾക്ക് അറുതി വരുത്തി, ജീവിതത്തിൻ്റെ താളവും രീതികളും മാറ്റിമറിച്ചത് കോവിഡ് കാലമാണ്.
കുടുംബാംഗങ്ങളോടൊപ്പം ചെലവഴിയ്ക്കാൻ അവസരമേകിയ കൊറോണക്കാലത്തെ നിങ്ങളുടെ നല്ല നിമിഷങളിൽ നിന്നും പകർത്തിയ ഒരു Full Size Photo UKKCA ക്ക് നൽകൂ. തറവാടികളും, അഭിമാനികളും, കുലീനരുമായ ക്നാനായ ദമ്പതികളുടെ മത്സരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. കുടുബ നാഥനും നാഥയും മാത്രമുള്ള Full Size Photo കളാണ് ഒക്ടോബർ 10 നു മുമ്പായി യൂണിറ്റ് ഭാരവാഹികൾ മുഖേന 07886 263726 Whatsup നമ്പറിൽ അയച്ചു തരേണ്ടത്. ഏതു തരത്തിലുള്ള വേഷവും ധരിയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് UKKCA ജോയൻ്റ് സെക്രട്ടറി ലൂബി മാത്യൂസിനെ (07886 263726 )ബന്ധപ്പെടാവുന്നതാണ്.
Terms & Conditions:
1. UKKCA യൂണിറ്റ് അംഗങ്ങളായ ഭാര്യാഭർത്താക്കൻമാർക്കു വേണ്ടിയാണ് ഈ മത്സരം നടത്തപ്പെടുന്നത്.
2. നിങ്ങളുടെ Entry Photo അതാതു യൂണിറ്റ് ഭാരവാഹികൾ മുഖേന UKKCA ജോയിൻ്റ് സെക്രട്ടറിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
3. WhatsApp ലൂടെയാണ് Photo കൾ അയച്ചു കൊടുക്കേണ്ടത്.
4. Colour Photo or black and white photo യോ നൽകാവുന്നതാണ്.
5. മൽസരത്തിന് പ്രായപരിധി ഉണ്ടായിരിയ്ക്കുന്നതല്ല.
6. ഏറ്റവും Photogenic ആയ ദമ്പതികളെ തെരെഞ്ഞെടുക്കുന്നതിനുള്ള മൽസരമാണിത്, ഏത് വേഷവും മത്സരാർത്ഥികൾക്ക് ധരിയ്ക്കാവുന്നതാണ്.
7. പശ്ച്ചാത്തല സൗന്ദര്യത്തിന് പ്രത്യേകം മാർക്ക് ഉണ്ടായിരിയ്ക്കുന്നതല്ല.
8. ഒരേ ദമ്പതികളുടെ ഒരു Photo മാത്രമേ സ്വീകരിയ്ക്കുകയുള്ളൂ.
9. ദമ്പതികളുടെ Full size Photo ആണ് നൽകേണ്ടത്.
10. ജഡ്ജിങ്ങ് പാനലിൻ്റെ തീരുമാനം അന്തിമമായിരിക്കും.
11. ഒക്ടോബർ 10 ന് ശേഷം ലഭിയ്ക്കുന്ന entry കൾ പരിഗണിക്കുന്നതല്ല