Blog Details

ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനം 2021 2ndഒക്ടോബർ UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച്

UKയിൽ എത്തിച്ചേർന്ന ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമയെ കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും, UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സമുചിതമായി സ്വീകരിച്ചു. സെലൂക്യാ_ സ്റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം, ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി AD 345 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന പ്രേഷിത കുടിയേറ്റ നായകൻ്റെ പ്രതിമ ആനന്ദത്തോടും അഭിമാനത്തോടും കൂടി UKKCA ഭാരവാഹികൾ ഏറ്റുവാങ്ങി.

ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനം 2021 ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

Recent News