Blog Details

പ്രിയപ്പെട്ട ജിൻസണെ ഒരുനോക്ക് കാണാനുള്ള അവസാന അവസരം ഈ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12-3 PM

അകാലത്തിൽ നമ്മെ എല്ലാം വിട്ടുപിരിഞ്ഞ ജിൻസൺ ഫിലിപ്പിൻറ്റെ വെയ്ക്ക് സർവ്വീസ് (Wake Service) ഈ ശനിയാഴ്ച്ച (17/06/17) ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നോർതാംപ്റ്റണിലുള്ള സെൻറ്റ് ഗ്രിഗറി കാത്തലിക്ക് പള്ളിയിൽ വച്ച് നടക്കും. 11.45 AM - നു ഫ്യൂണറൽ സർവ്വീസുകാർ പള്ളിയിൽ എത്തിച്ചേരും, തുടർന്ന് 12 മണിക്ക് ജിൻസണ് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളത്തിലുള്ള വി: കുർബാന ഉണ്ടായിരിക്കും. ജിൻസണെ ഒരു നോക്ക് കാണാനും പ്രാർത്ഥനകൾ അർപ്പിക്കുന്നതിനായി എത്തിച്ചേരേണ്ട വിലാസം : St Gregory the great church, Catholic church, 22 Park Avenue North. Northampton NN3 2HS.

ജിൻസണിൻറ്റെ സംസ്ക്കാര ശുശ്രൂഷകൾ പിന്നീട് പാലത്തുരുത്ത് സെൻറ്റ് തെരേസാസ് ഇടവക ദേവാലയത്തിൽ വച്ച് നടക്കും.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News