Blog Details

നീണ്ട ഇടവേളക്കുശേഷം യുകെകെസിഎ, ഡെർബി യൂണിറ്റ് തിരുവോണം സമുചിതമായി ആഘോഷിച്ചു.

കൊറോണക്ക് ശേഷം ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം ഡെർബിയിലെ ക്നാനായക്കാർ ഒത്തുകൂടി ഓണം ആഘോഷിച്ചു. ഡർബി micklover പള്ളിയുടെ പാരിഷ് ഹാളിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. എല്ലാവരുംഅത്യുത്സാഹത്തോടെ പരിചയങ്ങൾ പുതുക്കി. അംഗങ്ങളുടെ ഊഷ്മളമായ ബന്ധം കണ്ടപ്പോൾ ഇടവക വികാരിയായ ഇംഗ്ലീഷ് അച്ഛനും കൂടെ കൂടി ഓണസദ്യയിൽ പങ്കുകൊണ്ടു. കൂദാശകൾക്ക് പോലും ഉപാധികൾ വയ്ക്കുന്ന ഈ കാലത്ത് ഉപാധികളില്ലാത്ത ഒരു ഇംഗ്ലീഷ് അച്ഛൻ കൂടെ ഇരിക്കട്ടെ എന്നു കരുതി.
വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം കൂടിയ പൊതുയോഗത്തിൽ സമകാലീന പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടു gcsc, A ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പഴയകാല യൂണിറ്റ് പ്രസിഡണ്ടുമാർ സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഇനി മുന്നോട്ട് zoom അല്ലാതെ നേരിൽ കാണാം എന്നും ഒക്ടോബറിൽ നടത്തുന്ന ഫാംഹൗസ് പരിപാടികളിൽ പങ്കെടുക്കാം എന്നുമുള്ള പ്രതീക്ഷയോടെ ഒരു പിടി നല്ല ഓർമ്മകൾ ബാക്കിയാക്കി പിരിഞ്ഞു. പ്രസിഡന്റ് സണ്ണി രാഗമാലിക യുടെയും, സെക്രട്ടറി ബിനോയ് കോരയുടെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്.

Recent News