Blog Details

കൺവൻഷൻ സ്വാഗത ഗാന പ്രമോവീഡിയോ റിലീസ് ചെയ്തു. വീഡിയോ ഇവിടെ കാണാം

പ്രശസ്ത സിനിമ പിന്നണി ഗായകൻ അഫ്‌സലും ക്രിസ്തീയ ഭക്തിഗാന കാസറ്റുകളിലെ നിറസാന്നിധ്യമായ വിൽസൺ പിറവവും യു. കെ യിലെ ക്നാനായക്കാർക്ക് കൺവൻഷൻറ്റെ ആശംസകൾ നേരുന്ന പ്രമോ വീഡിയോ റിലീസ് ആയി. പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷൻറ്റെ തീം സോങ് പാടുന്നത് അഫ്‌സലും വിൽസൺ പിറവവും ചേർന്നാണ്.

ലെസ്റ്റർ യൂണിറ്റിലെ ജോ: സെക്രട്ടറി സുനിൽ ആൽമതടത്തിലിൻറ്റെ അർത്ഥവത്തായ വരികൾക്ക് നവസംഗീത സംവിധായകൻ ഷാൻറ്റി ആൻറ്റണിയാണ് ഈണം പകർന്നിരിക്കുന്നത്. കൃപാവരം, ഹൃദയതാലം തുടങ്ങി ഒട്ടനവധി ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലൂടെ കഴിവ് തെളിയിച്ച ഷാൻറ്റി ഇന്ന് മലയാള സിനിമാരംഗത്തും അറിയപ്പെടുന്ന സംഗീത സംവിധായകനാണ്. തീം സോങ് മനോഹരമായ നൃത്തച്ചുവടുകളോടെ വേദിയിലെത്തിക്കുന്നതു കലാഭവൻ നൈസാണ്. യു. കെ. കെ. സി. എ യുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറോളം വരുന്ന KCYL അംഗങ്ങളും കുട്ടികളുമാണ് സ്വാഗത ഗാനത്തിന് ചുവട് വയ്ക്കുന്നത്.

2017 യു. കെ. കെ. സി. എ കൺവൻഷൻ സ്വാഗത ഗാനത്തിൻറ്റെ പ്രമോ വീഡിയോ ഇവിടെ കാണാം - 

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി
 

Recent News