യു. കെ മലയാളികളെയെല്ലാം ദുഃഖത്തിലാഴ്ത്തി കടന്നുപോയ കെറ്ററിംഗ് യൂണിറ്റംഗം ജിൻസണിൻറ്റെ സംസ്ക്കാര ശുശ്രൂഷകൾ നാളെ (23/06/17) ഉച്ചകഴിഞ്ഞു 3 മണിക്ക് പാലത്തുരുത്ത് സെൻറ്റ് തെരേസാസ് ഇടവക ദേവാലയത്തിൽ വച്ച് നടക്കും. ഭാര്യ വിനീത കല്ലറ പഴയപള്ളി പട്ടർകാലാ കുടുംബാംഗമാണ്. ഏകമകൾ കെസിയ (ചിങ്കി), 10 വയസ്സ്. മാതാവ്: മേരി ഫിലിപ്പ്. സഹോദരങ്ങൾ: ജിജോ ഫിലിപ്പ്, ജിൻസി ജോജി (ഇറ്റലി), ജിജി ജോർജ്ജ് (ഡൽഹി), ജിഷ സണ്ണി (ഡൽഹി).
ജിൻസണിൻറ്റെ വെയ്ക്ക് സർവ്വീസ് (Wake Service) കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നോർതാംപ്റ്റണിലുള്ള സെൻറ്റ് ഗ്രിഗറി കാത്തലിക്ക് പള്ളിയിൽ വി. കുർബ്ബാനയോടെ നടന്നിരുന്നു. യു. കെ യുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ അന്ത്യോമപചാരമർപ്പിക്കുന്നതിനായി നോർത്താംപ്റ്റൻ സെൻറ്റ് ഗ്രിഗറി പള്ളിയിൽ എത്തിച്ചേർന്നിരുന്നു. കുടുംബങ്ങൾക്കു വേണ്ടി മകൾ കെസിയ, ബന്ധു ജയ്മോൻ കിഴക്കേക്കാട്ടിൽ എന്നിവർ സംസാരിച്ചു. യു. കെ. കെ. സി. എ യ്ക്ക് വേണ്ടി പ്രസിഡൻറ്റ് ബിജു മടക്കക്കുഴി അനുശോചന സന്ദേശം നൽകി.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി