Blog Details

അഞ്ചു മക്കളുള്ള ക്നാനായ കുടുംബങ്ങളെ യു. കെ. കെ. സി. എ കൺവൻഷനിൽ ആദരിക്കുന്നു

അഞ്ചോ അതിലധികമോ മക്കളുള്ള ക്നാനായ ദമ്പതികളെ ജൂലൈ 8-നു ചെൽട്ടൺഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സിൽ വച്ച് നടക്കുന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷനിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്തയിൽ നിന്നും മാറി, ദൈവം ദാനമായി തന്ന കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം പരിപാലിക്കുന്ന യു. കെ യിലുള്ള മാതാപിതാക്കളെയാണ് കൺവൻഷൻ വേദിയിൽ ആദരിക്കുക. യു. കെ. കെ. സി. എ യൂണിറ്റുകളിൽ പെട്ട, അഞ്ചോ അതിലധികമോ മക്കളുള്ള, ഇതിനു മുൻപ് കൺവൻഷൻ വേദിയിൽ ആദരിക്കപ്പെടാത്ത കുടുംബങ്ങളുടെ വിവരം യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിയെ എത്രയും വേഗം അറിയിക്കേണ്ടതാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

 

Recent News