Blog Details

കൊതിയൂറും വിഭവങ്ങൾ ഒരുക്കി കൺവൻഷൻ ദിനത്തിൽ മാസ്റ്റർ ഷെഫ് വിജയ്; ഒപ്പം ഇംഗ്ലീഷ് ഭക്ഷണശാലയും

മസാലദോശ, കപ്പബിരിയാണി, ചിക്കൻ ബിരിയാണി, കട്ട്ലേറ്റ്, പഴംപൊരി, ചിക്കൻ വിങ്‌സ് തുടങ്ങിയ വിഭവങ്ങളുമായി ജൂലൈ 8 നു ജോക്കി ക്ലബ് കൺവൻഷൻ സെൻറ്ററിലെത്തുക ഇക്കുറി ഷെഫ് വിജയും സംഘവുമാണ്. രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ഇവരുടെ സ്റ്റാളിൽ നിന്നും കൊതിയൂറും വിഭവങ്ങൾ ലഭിക്കും. മിതമായ നിരക്കിൽ, ഒരു പൗണ്ട് മുതൽ നാല് പൗണ്ട് വരെയുള്ള വിഭവങ്ങളാണ് കൺവൻഷൻ ദിനത്തിലെത്തിച്ചേരുന്നവർക്ക് ലഭ്യമാകുക.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷെഫ് വിജയ് ഭക്ഷണശാലയുമായി യു. കെ. കെ. സി. എ കൺവൻഷൻ വേദിയിലെത്തുന്നത്. ഇവരോടൊപ്പം ജോക്കി ക്ലബ്ബ്കാരുടെ ഇംഗ്ലീഷ് ഫുഡ് സ്റ്റാളും, കുട്ടികൾക്കുള്ള വിഭവങ്ങളുമായി പ്രവർത്തിക്കും.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News