Blog Details

ക്നാനായ മാമാങ്കത്തിന് ഇനി 8 ദിവസങ്ങൾ മാത്രം; വെൽക്കം ഡാൻസ് പരിശീലനം ഇന്ന് വൈകുന്നേരം 6 മണി മുതൽ; പരിശീലനത്തിനെത്തുന്നവർക്കു ഭക്ഷണവും താമസവും തയ്യാർ

യു. കെ ക്നാനായ കാത്തലിക് അസോസിയേഷൻറ്റെ 16-മത് വാർഷിക ആഘോഷങ്ങൾക്ക് ഇനി എട്ട് നാൾ മാത്രം. ലോകമെങ്ങുമുള്ള ക്നാനായ സമുദായംഗങ്ങൾ ആകാംഷപൂർവ്വം കാത്തിരിക്കുന്ന കൺവൻഷൻ യു. കെ യിലെ രാജകീയവും പ്രൗഢഗംഭീരവുമായ ചെൽട്ടൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സ് സെൻറ്ററിലാണ് ഇത്തവണ അരങ്ങേറുക. കൺവൻഷൻ ദിനം അടുക്കുന്തോറും യൂണിറ്റുകളിൽ ആവേശം അലയടിക്കുകയാണ്. ദൂരെയുള്ള മിക്ക യൂണിറ്റുകളിൽ നിന്നും കോച്ചുകളിലാണ് ഇത്തവണ കൺവൻഷനു എത്തുന്നത്.

കൺവൻഷൻറ്റെ മുഖ്യ ആകർഷണമായ സ്വാഗതനൃത്തത്തിൻറ്റെ പരിശീലനം ഇന്ന് വൈകുന്നേരം 6 മണി മുതൽ യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിൽ ആരംഭിക്കും. പ്രശസ്ത കോറിയോഗ്രാഫർ കലാഭവൻ നൈസ് ആണ് 100 ലധികം വരുന്ന യൂണിറ്റംഗങ്ങളെ പരിശീലിപ്പിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന സ്വാഗതനൃത്ത പരിശീലനത്തിനെത്തുന്ന എല്ലാവർക്കും ഭക്ഷണവും താമസവും തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യു. കെ. കെ. സി. എ വൈസ് പ്രസിഡൻറ്റ് ജോസ് മുഖച്ചിറയിലിനെ സമീപിക്കാവുന്നതാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News