Blog Details

കൺവൻഷനു 7 നാൾ മാത്രം; പ്രാക്ടീസ് സെഷനുകൾ പുരോഗമിക്കുന്നു; പ്രാക്ടീസ് വീഡിയോ ഇവിടെ കാണാം; യു .കെ യിലെങ്ങും ക്നാനായ കൺവൻഷൻ ആവേശം അലയടിക്കുന്നു!

ജൂലൈ 8 നു ചെൽത്തൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സിൽ വച്ച് നടക്കുന്ന പതിനാറാമത് ക്നാനായ കാത്തലിക്ക് കൺവൻഷനു മുന്നോടിയായിട്ടുള്ള പരിശീലന സെഷനുകൾ യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിൽ പുരോഗമിക്കുന്നു. സ്വാഗതനൃത്തം, ക്വയർ, നടനസർഗ്ഗം, പരിചമുട്ട് പരിശീലനങ്ങളാണ് പല വേദികളിലായി ഒരേ സമയം നടക്കുന്നത്. കുട്ടികളും മുതിർന്നവരുമായി ഇരുനൂറ്റമ്പതോളം പേരാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്ന പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നത്. സ്വാഗത നൃത്തത്തിൽ മാത്രമായി 140 - ഓളം KCYL അംഗങ്ങളും കുട്ടികളുമാണ് പങ്കെടുക്കുന്നത്. പ്രാക്ടീസ് സെഷനുകൾ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ സമീപിക്കും.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News