ക്നാനായ ജനത ആകാംഷപൂർവ്വം കാത്തിരിക്കുന്ന യു. കെ. കെ. സി. എ കൺവൻഷനു ഇനി 5 ദിനങ്ങൾ മാത്രം. ജൂലൈ 8 നു ചെൽത്തൻഹാം ജോക്കി ക്ലബ്ബിലെ മാർ കുന്നശ്ശേരി നഗർ യു. കെ യുടെ നാനാഭാഗങ്ങളിൽ നിന്നുള്ള ക്നാനായക്കാരെകൊണ്ടു നിറഞ്ഞു കവിയും. ഇതിനിടെ ആവേശം വാനോളമുയർത്തുന്ന സ്വാഗതനൃത്തത്തിൻറ്റെ രണ്ടാമത്തെ പ്രമോ വീഡിയോ റിലീസ് ചെയ്തു. യു. കെ. കെ. സി. എ യുടെ വിവിധയൂണിറ്റുകളിൽ നിന്നുള്ള 150 ഓളം യുവജനങ്ങളും കുട്ടികളും നിറഞ്ഞാടുമ്പോൾ ചെൽത്തൻഹാമിലെ മാർ കുന്നശ്ശേരി നഗർ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളും.
സുനിൽ ആൽമതടത്തിലിൻറ്റെ അർത്ഥപൂർണ്ണമായ വരികൾക്ക് ഷാൻറ്റി ആൻറ്റണി ഈണം പകർന്ന്, അഫ്‌സലും പിറവം വിൽസണും പാടി മനോഹരമാക്കിയ സ്വാഗത നൃത്തത്തിൻറ്റെ രണ്ടാമത്തെ പ്രമോ വീഡിയോ താഴെ കാണാം. ഈ സ്വാഗത ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നത് അനുഗ്രഹീത കലാകാരനായ കലാഭവൻ നൈസ് ആണ്.
യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.