Blog Details

പണ്ടാരശ്ശേരിൽ പിതാവിന് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം; യു കെ കെ സി എ കൺവൻഷൻറ്റെ പ്രധാന വി. ഐ. പി എത്തി; ക്നാനായക്കാർ ആവേശത്തിൽ!

ശനിയാഴ്ച ചെൽത്തൻഹാമിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കുവാൻ അഭിവന്ദ്യ മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് യു. കെ യിലെത്തി. മാഞ്ചസ്റ്റർ എയർപോർട്ടിൽ ഇന്ന് രാവിലെഎത്തിച്ചേർന്ന പിതാവിനെ ബഹു: ഫാ. സജി മലയിൽ പുത്തൻപുരയിൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, റിസപ്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ടെക്സസിൽ നിന്നുമാണ് പിതാവ് എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം യു കെ കെ സി എ ആസ്ഥാനമന്ദിരത്തിൽ, പുതുതായി പണി കഴിപ്പിച്ച സെൻറ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ വെഞ്ചരിപ്പ് കർമ്മത്തോടെയാണ് പിതാവിൻറ്റെ യു. കെ യിലെ പരിപാടികൾ ആരംഭിക്കുന്നത്. പതിനാറാമത് യു കെ കെ സി എ കൺവൻഷൻറ്റെ മുഖ്യാഥിതി ആയ പിതാവിൻറ്റെ വരവോടെ യു. കെ യിലെ ക്നാനായക്കാർ ആവേശത്തിലാണ്.

Recent News