Blog Details

മാർ പണ്ടാരശ്ശേരിൽ, മാർ സ്രാമ്പിക്കൽ, ബിഷപ്പ് പോൾ മക്‌ലീൻ, മേയർ ക്ളാര സെഡ്ബറി, മോൻസ് ജോസഫ് എം. എൽ. എ അടക്കം വി. ഐ. പി കളുടെ നീണ്ടനിര! യു. കെ. കെ. സി. എ കൺവൻഷൻ ചരിത്രമാകും!

ചരിത്രമായി മാറാൻ പോകുന്ന പതിനാറാമത് യു. കെ. കെ. സി. എ കൺവൻഷൻറ്റെ ഭാഗമാകുവാൻ പ്രധാനപ്പെട്ട അതിഥികൾ യു.കെ യിലെത്തിത്തുടങ്ങി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഇംഗ്ലണ്ട് & വെയ്ൽസ്, വെസ്റ്റ് മിനിസ്റ്റർ രൂപത ബിഷപ്പ് പോൾ മക്‌ലീൻ, ഗ്ലോസ്റ്റർഷെയർ മേയർ ക്ളാര സെഡ്ബറി, മുൻ മന്ത്രിയും കടുത്തുരുത്തി എം. എൽ. എ യുമായ മോൻസ് ജോസഫ് തുടങ്ങിയവർ കൺവൻഷനിൽ സംബന്ധിക്കും.

ക്നാനായ സമുദായ അംഗങ്ങൾ ഒരുപാടുള്ള കടുത്തുരുത്തി നിയോജക മണ്ഡലത്തിൻറ്റെ പ്രതിനിധിയായ മോൻസ് ജോസഫ് എം. എൽ. എ ജൂലൈ 8-നു നടക്കുന്ന യു. കെ. കെ. സി. എ കൺവൻഷനിൽ സംബന്ധിക്കുവാൻ വേണ്ടിയാണ് എത്തുന്നത്. ഈ അടുത്ത ദിവസം അദ്ദേഹം എത്തിച്ചേരും. ഇന്ന് രാവിലെ എത്തിച്ചേർന്ന അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന് മാഞ്ചസ്റ്റർ എയർപോർട്ടിൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകി.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News