ശനിയാഴ്ച്ച ചെൽത്തൻഹാമിലെ ജോക്കി ക്ലബ് റേസ് കോഴ്സ് സെൻറ്ററിൽ വച്ച് നടക്കുന്ന യു. കെ. കെ. സി. എ കൺവൻഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ശനിയാഴ്ച്ച രാവിലെ 9.30 നു അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിൻറ്റെയും മറ്റു വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യത്തിൽ യു. കെ. കെ. സി. എ പ്രസിഡൻറ്റ് ബിജു മടുക്കക്കുഴി പതാകയുയർത്തുന്നതോടെ പതിനാറാമത് കൺവൻഷനു തുടക്കമാകും.
അതേസമയം രജിസ്‌ട്രേഷൻ കമ്മിറ്റിയും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. ടിക്കറ്റുള്ളവരെ മാത്രമായിരിക്കും സെക്യൂരിറ്റി ഗേറ്റിനകത്തേക്ക് കടത്തിവിടുക. സെക്യൂരിറ്റി ഗേറ്റ് കടന്നുകഴിഞ്ഞാണ് കാർ പാർക്കിങ്, റാലി പോയിൻറ്, കൺവൻഷൻ വേദി, ഫുഡ് സ്റ്റാൾ, റിഫ്രഷ്മെൻറ്റ് ഏരിയ അങ്ങിനെ എല്ലാം. റാലിയിൽ ടാബ്ളോയ്ക്കു വേണ്ടി വാഹനം ഉപയോഗിക്കുന്നവർ നേരത്തെ തന്നെ റാലി കമ്മിറ്റിയെ അറിയിക്കേണ്ടതാണ്. ടിക്കറ്റുകൾ സെക്യൂരിറ്റി ഗേറ്റിലും ലഭിക്കുന്നതായിരിക്കും.
ജോക്കി ക്ലബ് മാനേജ്മെൻറ്റിൻറ്റെ നിർദ്ദേശപ്രകാരം, സുരക്ഷാക്രമീകരണങ്ങളുടെയും ഇൻഷുറൻസ് സുരക്ഷയുടെയും ഭാഗമായി 3 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും കയ്യിൽ ടാഗ് കെട്ടേണ്ടതാണ്. കയ്യിൽ ടാഗ് ഉള്ളവരെ മാത്രമായിരിക്കും ജോക്കി ക്ലബ് സെക്യൂരിറ്റിസ് ഹാളിനുള്ളിലേക്ക് കടത്തിവിടുക. കയ്യിൽ കെട്ടാനുള്ള ടാഗ്, സെക്യൂരിറ്റി ഗേറ്റിൽ എല്ലാവർക്കും ലഭിക്കുന്നതായിരിക്കും.
വിവിധ യൂണിറ്റുകളിൽ നിന്നും കോച്ചുകളിൽ എത്തുന്നവർ നേരത്തെതന്നെ നിർബന്ധമായും യു. കെ. കെ. സി. എ ട്രഷററെ അറിയിക്കേണ്ടതാണ്. കോച്ചുകളിലെത്തുന്നവരുടെ ടിക്കറ്റ്സും ഹാൻഡ് ടാഗും ക്രമീകരിക്കുന്നതിന് വേണ്ടിയാണ്. കൺവൻഷൻറ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി മുകളിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ദയവുചെയ്ത് എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.