യു.കെ യിലെ ക്നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്കാരം പൂർത്തിയാകുന്നു. സെൻറ്റ് മൈക്കിള്‍സ് ചാപ്പലിൻറ്റെ വെഞ്ചരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരയ്ക്ക് നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി സെൻറ്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിക്കുമ്പോള്‍, വികാരി ജനറാൾ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും. ബര്‍മിങ്ങ്ഹാം യൂണിറ്റിൻറ്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചിരിപ്പിനും വി. കുർബ്ബാനയ്ക്കും ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
വിലാസം:
UKKCA COMMUNITY CENTRE
, WOODCROSS LANE, WV14 9BW
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.