പതിനാറാമത് യു. കെ. കെ. സി. എ കണ്‍വന്‍ഷനോടനുബന്ധിച്ച് 'സഭ-സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത' എന്ന വിഷയത്തിലടിസ്ഥിതമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്‌വെ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജിന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം നമ്പാനത്തേലും കരസ്ഥമാക്കി. വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങള്‍ നവംബർ അവസാന വാരം നടക്കുന്ന യു.കെ.കെ.സി.എ. അവാര്‍ഡ് നൈറ്റില്‍ സമ്മാനിക്കും. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ !
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി