Blog Details

കൂടുതൽ അറിയുക, ക്നാനായ പള്ളികളും വികാരി അച്ചന്മാരെയും; നാട്ടിൽ അവധിക്കു പോകുന്ന കുട്ടികൾക്കായി യു. കെ. കെ. സി. എ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടാം!

നാട്ടിൽ അവധിക്കു പോകുന്ന കുട്ടികൾക്കായി 'കൂടുതൽ അറിയുക - ക്നാനായ പള്ളികളും വികാരി അച്ചന്മാരെയും' എന്ന മത്സരം യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികൾ സന്ദർശിച്ചു വികാരി അച്ചനോടൊപ്പം നിൽക്കുന്ന ഫോട്ടോയെടുത്തു യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിക്ക് അയച്ചു തരണം. ഏറ്റവും കൂടുതൽ പള്ളികൾ സന്ദർശിച്ചു വികാരി അച്ചനോടൊപ്പം ഫോട്ടോ എടുക്കുന്ന മൂന്നുപേർക്കു നവംബർ അവസാനം നടക്കുന്ന യു. കെ. കെ. സി. എ അവാർഡ് നെറ്റിൽ സമ്മാനം നൽകും.

വികാരിയച്ചനോടൊപ്പം അതാത് ഇടവക പള്ളികൾക്ക് മുന്നിൽ നിന്നെടുക്കുന്ന ചിത്രത്തിന് 2 മാർക്കും, പള്ളിയുടെ ബാക്ക്ഗ്രൗണ്ട് മാത്രമായി (വികാരിയച്ചനില്ലാതെ) എടുക്കുന്ന ചിത്രത്തിന് 1 മാർക്കും ആയിരിക്കും. 2017 സെപ്റ്റംബർ 30-നു മുൻപായി ഇ-മെയിൽ ലോ വാട്സ്അപ്പിലോ ഫോട്ടോസ് അയച്ചു തരേണ്ടതാണ്. യു. കെ. കെ. സി. എ യൂണിറ്റുകളിൽ പെട്ട അഞ്ചു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News