ഈ വർഷത്തെ യു. കെ. കെ. സി. എ കലാമേള ബ്രിസ്റ്റോളിലെ ഗ്രീൻവേ സെൻറ്ററിൽ വച്ച്, സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ നടത്തപ്പെടുന്നതാണ്. പ്രധാന വേദിയടക്കം അഞ്ച് ഹാളുകളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 7 വയസിനു താഴെ, 7 മുതൽ 12 വരെ, 12 മുതൽ 18 വരെ, 18 വയസ്സിനു മുകളിൽ, യൂണിറ്റ് മത്സരങ്ങൾ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
പുരാതനപ്പാട്ട്, മാർഗ്ഗംകളി, നടവിളി, പരിചമുട്ട് എന്നീ മത്സരങ്ങളാണ് യൂണിറ്റ് അടിസ്ഥാനത്തിൽ നടക്കുക. മറ്റു പല മത്സരങ്ങൾക്കൊപ്പം ആകർഷണ ഇനങ്ങളായ കഥാപ്രസംഗം, ക്നാനായ മങ്ക, ക്നാനായ കേസരി തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്നവർക്കു ക്നാനായ രത്നം ബഹുമതിയും സമ്മാനിക്കും. കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ യു. കെ. കെ. സി. എ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി .