UKKCA അവാർഡ് നൈറ്റ് നവംബർ 26 ഞായറാഴ്ച്ച ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ! താര നിശയിൽ MG ശ്രീകുമാർ, പിഷാരടി, ശ്രേയക്കുട്ടി, ടീനു റ്റെലൻസ്, അബ്ദുർ റഹ്മാൻ! MG യോടൊപ്പം വേദിയിൽ പാടാനും അവസരം!
Admin
-
08 September 2017
UKKCA ഇദംപ്രഥമമായി യു. കെ യിലെ ക്നാനായ അംഗങ്ങൾക്കു വേണ്ടി ഒരുക്കുന്ന അവാർഡ് നിശയും പ്രശസ്ഥ ചലച്ചിത്ര പിന്നണിഗായകൻ എം. ജി ശ്രീകുമാർ നേതൃത്വം കൊടുക്കുന്ന മ്യൂസിക്കൽ നൈറ്റും നവംബർ മാസം 26-നു (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞു 2 മണിമുതൽ ബിർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെൻറ്ററിൽ വച്ച് നടക്കും. വർഷങ്ങളായി യു.കെ യുടെ വിവിധ പ്രവർത്തനമേഖലകളിൽ പ്രാവീണ്യം തെളിയിച്ച UKKCA യുടെ യൂണിറ്റ് അംഗങ്ങളെയും നേതൃനിരയിലുള്ളവരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ അവാർഡ് നിശ സംഘടിപ്പിക്കുന്നത്.
അവാർഡ് നിശയ്ക്ക് കൂടുതൽ കൊഴുപ്പേകുവാൻ, കോമഡി നമ്പറുകളുമായി രമേഷ് പിഷാരടിയും ഉണ്ടാകും. മ്യൂസിക്കൽ ടീമിൽ എം. ജി ശ്രീകുമാറിനോടൊപ്പം, മേലെ മാനത്തെ ഫെയിം - കുട്ടി ശ്രേയ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ടീനു റ്റെലൻസ്, ഗായകൻ അബ്ദുർ റഹ്മാൻ തുടങ്ങിയവരും അണിനിരക്കും. ലൈവ് ഓർക്കസ്ട്ര ടീമാണ് ഇവരെ സ്റ്റേജിൽ സപ്പോർട്ട് ചെയ്യുന്നത്.
യുകെയിലെ ക്നാനായ ഗായകര്‍ക്ക് ഇതു സുവര്‍ണ്ണാവസരം - പ്രശസ്ത തെന്നിന്ത്യൻ ഗായകന്‍ ശ്രീ എം. ജി ശ്രീകുമാറിൻറ്റെ നേതൃത്വത്തില്‍ ബഥേൽ സെൻറ്ററിൽ വച്ച് നടക്കുന്ന സ്റ്റേജ് ഷോയില്‍ അദ്ദേഹത്തോടൊപ്പം പാടാന്‍ ഒന്നോ - രണ്ടോ പേര്‍ക്ക് അവസരം ഉണ്ടായിരിക്കും. യു. കെ. കെ. സി. എ യ്ക്ക് വേണ്ടി, UK Event Life ഉം Magnavision TV യും ചേര്‍ന്ന് ഒരുക്കുന്ന ശ്രീരാഗം 2017 ഒഡിഷനില്‍ പങ്കെടുത്ത് മല്‍സരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദർശിക്കുക.
www.magnavision.co.uk.
VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. ഓൺലൈനായി, 3-4 ക്ലിക്കിൽ നിങ്ങളുടെ ടിക്കറ്റുകൾ റിസർവ് ചെയ്യാനായി ഈ ലിങ്ക് സന്ദർശിക്കുക.
https://www.ukeventlife.co.uk. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ UKKCA വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.