സെപ്റ്റംബർ 23-നു ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന കലാമേള മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ മുഖാന്തിരം സെപ്റ്റംബർ 16-നു മുൻപായി UKKCA ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയുടെ പക്കൽ പേര് കൊടുക്കേണ്ടതാണ്. ukkcakalamela@gmail.com എന്ന ഇ-മെയിൽ ലോ, +44 7809 703418 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
4 - 7 Years : പുഞ്ചിരി മത്സരം, കളറിംഗ്, ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം)
7 - 12 Years : ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം), ചിത്ര രചന, മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, നാടോടി നൃത്തം (സിംഗിൾ), ഭരത നാട്യം (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), എഴുത്ത് ക്വിസ് (സിംഗിൾ)
12 - 18 Years : ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം), ചിത്ര രചന, മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, നാടോടി നൃത്തം (സിംഗിൾ), ഭരത നാട്യം (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), എഴുത്ത് ക്വിസ് (സിംഗിൾ), കഥാപ്രസംഗം.
18 & Above : ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം), മലയാളം പാട്ട് (സിംഗിൾ), പദ്യോച്ചാരണം, പ്രസംഗം, ഭരത നാട്യം (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്), എഴുത്ത് ക്വിസ് (സിംഗിൾ), കഥാപ്രസംഗം.
യൂണിറ്റ് വിഭാഗം : മാർഗ്ഗം കളി, പുരാതനപ്പാട്ട്, നടവിളി, പരിചമുട്ട്
ക്നാനായ മങ്ക & ക്നാനായ കേസരി (For Married Peoples ONLY)
നിയമാവലി:-
1. സിംഗിൾ മത്സരങ്ങൾക്ക് 2 പൗണ്ടും ഗ്രൂപ്പ് മത്സരങ്ങൾക്ക് 10 പൗണ്ടും രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതാണ്.
2. ഒരു വ്യക്തിക്ക് പരമാവധി 3 സിംഗിൾ ഇനത്തിലും 2 ഗ്രൂപ്പ് ഇനത്തിലുമായിരിക്കും മത്സരിക്കാൻ സാധിക്കുക.
3. ഒരു യൂണിറ്റിൽ നിന്നും പരമാവധി 3 പേർക്കായിരിക്കും ഒരു സിംഗിൾ ഇനത്തിൽ (for eg. Solo song) പങ്കെടുക്കാൻ സാധിക്കുക.
4. ഏതെങ്കിലും ഒരു മത്സര ഇനത്തിൽ ഏറ്റവും കുറഞ്ഞത് 3 പേരെങ്കിലും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ആ ഇനം ക്യാൻസൽ ചെയ്യുന്നതായിരിക്കും.
5. എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ, മത്സര ഇനങ്ങൾ ക്യാൻസൽ ചെയ്യുന്നതിനോ, ഏതെങ്കിലും വിഭാഗത്തിൽ മത്സരാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ UKKCA സെൻട്രൽ കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
മത്സരങ്ങളുടെ സമയദൈർഘ്യവും, മത്സരാർത്ഥികളുടെ എണ്ണവും:-
പുഞ്ചിരി മത്സരം - 30 സെക്കൻഡ്‌സ്
കളറിംഗ് - 25 മിനിറ്റ്സ്
ഫാൻസി ഡ്രസ് (ബൈബിൾ അധിഷ്ടിതം) - 1 മിനിറ്റ്
ചിത്ര രചന - 25 മിനിറ്റ്സ്
മലയാളം പാട്ട് (സിംഗിൾ) - 5 മിനിറ്റ്സ്
പദ്യോച്ചാരണം - 6 മിനിറ്റ്സ്
പ്രസംഗം - 5 മിനിറ്റ്സ്
നാടോടി നൃത്തം (സിംഗിൾ) - 6 മിനിറ്റ്സ്
ഭരത നാട്യം (സിംഗിൾ) - 10 മിനിറ്റ്സ്
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്) - 6 മിനിറ്റ്സ്
കഥാപ്രസംഗം - 10 മിനിറ്റ്സ്
എഴുത്ത് ക്വിസ് (സിംഗിൾ) - Bible 50%, Knanaya Community 30%, GK 20%
(Bible : 7-12 Years (St. Luke, Chapters 1 to 10), 12-18 Years (St. Luke, Chapters 1 to 15), 18 & Above (St. Luke, Whole Chapters)
മാർഗ്ഗം കളി - 10 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം
പുരാതനപ്പാട്ട് - 7 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം
നടവിളി - 4 മിനിറ്റ്സ് & 15 പേർക്ക് വരെ പങ്കെടുക്കാം
പരിചമുട്ട് - 7 മിനിറ്റ്സ് & 12 പേർക്ക് വരെ പങ്കെടുക്കാം
മത്സരങ്ങളുടെ വിശദമായ നിയമാവലി എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും ഇ-മെയിൽ അയച്ചിട്ടുണ്ട്. ക്നാനായ മങ്ക & ക്നാനായ കേസരി മത്സരങ്ങളുടെ നിയമാവലി വരും ദിവസങ്ങളിൽ UKKCA വെബ്‌സൈറ്റിൾ പ്രസിദ്ധപ്പെടുത്തുന്നതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി