Blog Details

UKKCA കലാമേള: പ്രസംഗമത്സര വിഷയം ഇവിടെ വായിക്കാം! രാവിലെ 9.30 നു മത്സരങ്ങൾ തുടങ്ങും! ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു!

ബ്രിസ്റ്റോളിലെ ഗ്രീൻവേ സെൻറ്ററിൽ വച്ച് ഈ മാസം 23-നു നടക്കുന്ന കലാമേള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിനോടനുബന്ധിച്ചു മൂന്നു വിഭാഗങ്ങളിലുമായി നടക്കുന്ന പ്രസംഗ മത്സരങ്ങൾക്കുള്ള വിഷയങ്ങൾ ചുവടെ ചേർക്കുന്നു. 7-12 Years & 12-18 Years - ഈ രണ്ടു ക്യാറ്റഗറിയിലും ഒരു വിഷയമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 18 Years and Above വിഭാഗത്തിൽ രണ്ടു വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സരം ആരംഭിക്കുന്നതിനു 5 മിനിറ്റ് മുൻപ് ഇതിൽ ഒരു വിഷയം നറുക്കെടുത്തു തീരുമാനിക്കുന്നതായിരിക്കും. പ്രസംഗ മത്സരത്തിന് അനുവദിച്ചിരിക്കുന്നത് 5 മിനിറ്റ്സ് ആണ്.

7-12 Years:
രക്ഷ യേശുവിലൂടെ, വിശ്വാസം സഭയിലൂടെ, തനിമ സമുദായത്തിലൂടെ.

12-18 Years:
ആചാരാനുഷ്ഠാനങ്ങളിലൂടെ ക്രിസ്‌തീയ വിശ്വാസം പ്രഘോഷിക്കുന്ന ക്നാനായ സമുദായം.

18 Years and Above:
ക്‌നാനായ സമുദായസംരക്ഷണത്തിന് - ക്‌നാനായ സംഘടനകളും ആത്‌മീയ നേതൃത്വവും.
(OR)
ക്‌നാനായക്കാരുടെ ആചാരാനുഷ്ഠാനങ്ങളുടെയും പുരാതനപ്പാട്ടുകളുടെയും പിതൃത്വമേറ്റെടുക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇതര സഭാ സമൂഹങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ.

അന്നേദിവസം രാവിലെ 9.30-നു കളറിംഗ്/ഡ്രോയിങ് മത്സരങ്ങളോടെ ആണ് തുടക്കമാകുക. അതിനെ തുടർന്ന് 10 മണിയോടെ ക്വിസ് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ വിശദമായ ടൈം ചാർട്ട് അടുത്ത ദിവസം യു. കെ. കെ. സി. എ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്, ഒപ്പം ukkcakalamela@gmail.com എന്ന ഇ-മെയിലിലും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികൾ മുഖാന്തിരം സെപ്റ്റംബർ 16-നു മുൻപായി UKKCA ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയുടെ (+44 7809 703418) പക്കലോ മറ്റു സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ പക്കലോ പേര് കൊടുക്കേണ്ടതാണ്. ukkcakalamela@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും നിങ്ങളുടെ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News