Blog Details

UKKCA കലാമേള നവംബർ 26 ലേക്ക് മാറ്റി. ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ കലാമേളയും അവാർഡ്/മ്യൂസിക്കൽ നിശയും ഒരേ ദിവസം നടക്കും!

ബ്രിസ്റ്റോളിൽ വച്ച് സെപ്റ്റംബർ 23-നു നടത്താനിരുന്ന UKKCA കലാമേള, 2017 നവംബർ 26 ഞായറാഴ്ച ബിർമിങ്ഹാമിലെ ബഥേൽ സെൻറ്ററിൽ വച്ച് രാവിലെ 9 മണി മുതൽ നടക്കും. കുറച്ചധികം യൂണിറ്റുകളുടെ നിർദ്ദേശപ്രകാരം, കലാമേളയ്ക്ക് കൂടുതൽ യൂണിറ്റംഗങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനായാണ് നവംബർ 26, ഞായറാഴ്ച, UKKCA അവാർഡ് നിശ നടക്കുന്ന അതെ ദിവസം തന്നെ, കലാമേളയും നടത്തുന്നത്. അന്നേദിവസം ബഥേൽ സെൻറ്ററിൽ വി. കുർബ്ബാനയും ഉണ്ടായിരിക്കും

കലാമേള സാമാപിച്ചതിനുശേഷം വൈകുന്നേരം 5 മണിയോടെയായിരിക്കും UKKCA അവാർഡ് നിശയും ഒപ്പം താരനിശയും അരങ്ങേറുക. എം. ജി ശ്രീകുമാർ, കുട്ടി ശ്രേയ, രമേശ് പിഷാരടി, ടീനു റ്റെലൻസ്, അബ്ദുർ റഹ്മാൻ തുടങ്ങിയവരാണ് ലൈവ് ഓർക്കസ്ട്ര ടീമിനൊപ്പം യു. കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം നടത്തുന്ന മ്യൂസിക്കൽ നൈറ്റിൽ അണിനിരക്കുന്നത്.

ആദ്യം കലാമേള നിശ്ചയിച്ച സെപ്റ്റംബർ 23 ലേക്കായി അവധിയെടുക്കുകയും പരിശീലനങ്ങൾ തുടങ്ങുകയും, യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്ത എല്ലാ യൂണിറ്റംഗങ്ങളെയും, യൂണിറ്റ്ഭാരവാഹികളെയും കലാമേള ദിവസം മാറ്റിവച്ചത് വഴി വന്ന അസൗകര്യങ്ങൾക്ക്, UKKCA സെൻട്രൽ കമ്മിറ്റി ഖേദം അറിയിക്കുകയാണ്. We appreciate your understanding and thank you for your ongoing support and Co-operation.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News