Blog Details

സിംഗ് വിത്ത് എം. ജി മത്സരത്തിൽ ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 30. അവാർഡ് നൈറ്റ് ടിക്കറ്റ് ഓൺലൈനിൽ ഓഫറോടെ എടുക്കാം! പ്രമോ വീഡിയോ ഇവിടെ കാണാം!

യു. കെ യിലെ ക്നാനായ അംഗങ്ങൾക്കു വേണ്ടി നവംബർ 26-നു UKKCA ഒരുക്കുന്ന പ്രഥമ അവാർഡ് നിശയിൽ പ്രശസ്ത ഗായകന്‍ ശ്രീ എം. ജി ശ്രീകുമാറിനൊപ്പം പാടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ...? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. മാഗ്‌നവിഷൻ TV യുടെ ഈ പേജിൽ (http://magnavision.co.uk/sing-with-mg/) കൊടുത്തിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു നൽകുക. ആപ്ലിക്കേഷൻ സമർപ്പിച്ചതിനു ശേഷം ഈ നമ്പറിൽ (02038748744) വിളിച്ചു ഓഡിഷനുള്ള ദിവസം എടുക്കുക. സിംഗ് വിത്ത് എം. ജി മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു VIP ടിക്കറ്റ് വാങ്ങേണ്ടതാണ്. ഈ VIP ടിക്കറ്റിൻറ്റെ നമ്പർ ആപ്ലിക്കേഷൻ ഫോമിൽ ചേർക്കേണ്ടതാണ്. എം. ജി ശ്രീകുമാറിനോടൊപ്പം പാട്ടു പാടുവാനായി തിരഞ്ഞെടുക്കപെടുകയാണെങ്കിൽ VIP ടിക്കറ്റിൻറ്റെ പൗണ്ട് തിരിച്ചു നൽകുന്നതാണ്. സിംഗ് വിത്ത് എം. ജി ശ്രീകുമാർ മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ഉം, പാട്ട് സ്റ്റുഡിയോയിൽ പോയി റിക്കോർഡ് ചെയ്യാനുള്ള അവസാന ദിവസം ഒക്ടോബർ 20 ഉം ആണ്.

വളരെ എളുപ്പത്തിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക. https://www.ukeventlife.co.uk. VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. ഓൺലൈൻ വഴി എടുക്കുന്ന ടിക്കറ്റുകൾക്ക് 'EARLY BIRD DISCOUNT' ഓഫറും ഉണ്ട്. Book 4 to 9 seats: Get 5% discount; Book 10 to 24 seats: 10% discount; Book 25 or more: 15% discount. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ചാണ് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Recent News