Blog Details

യുകെയിലെ ക്നാനായക്കാരുടെ പ്രഥമ ചാപ്പലായ സെൻറ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമഹേതുക തിരുനാൾ ഒക്ടോബർ 1, ഞായറാഴ്ച 3 മണിക്ക് ഭക്ത്യാദരങ്ങളോടെ ആചരിക്കുന്നു. ഏവർക്കും സ്വാഗതം!

യു. കെ. കെ. സി. എ സെൻറ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ ഒക്ടോബർ 1, ഞായറാഴ്ച 3 മണിക്ക് ആഘോഷമായ പാട്ടുകുർബാനയോടും, പരിശുദ്ധ കുർബാനയുടെ വാഴ്‌വിനോടും, നൊവേനയോടും ഒപ്പം ആഘോഷിക്കുന്നു. ഏവർക്കും സ്വാഗതം. Address : UKKCA Community Centre, Woodcross Lane, WV14 9BW.

കോട്ടയം അതിരൂപതയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ മെയ് മാസം ആണ് ആചരിക്കുന്നതെങ്കിലും വിശുദ്ധൻറ്റെ തിരുനാൾ ആഗോള കാതോലിക്ക സഭ ആചരിക്കുന്നത് സെപ്റ്റംബർ 29 - നു ആണ്. യു കെ യിലെ പ്രഥമ ക്നാനായ ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻറ്റെ തിരുനാൾ സെപ്റ്റംബർ 29 വെള്ളിയാഴ്ച ആയതിനാൽ കൂടുതൽ സൗകര്യാർത്ഥം തൊട്ടടുത്ത ദിവസം ആയ ഒക്ടോബർ 1-നു യു. കെ. കെ. സി. എ യുടെയും ബിർമിങ്ഹാം യൂണിറ്റിൻറ്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ആചരിക്കുകയാണ്. വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാൾ ദിനം കൂടിയാണ് ഒക്ടോബർ ഒന്ന്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News