UKKCA യുടെ നേതൃത്വത്തില്‍ രൂപികൃതമാകുന്ന വിമന്‍സ് ഫോറത്തിന്‍െറ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14-ന് തെരഞ്ഞെടുക്കും. UKKCA ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10 ന് യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സിലും വിമന്‍സ് ഫോറം ജനറല്‍ ബോഡിയും നടക്കും.
നിലവിൽ യൂണിറ്റുകളിലുള്ള വനിതാ പ്രതിനിധികൾക്ക് അടുത്ത രണ്ടു വർഷക്കാലം കൂടി തുടരുകയോ അല്ലെങ്കിൽ പുതിയ പ്രതിനിധികളെ യൂണിറ്റിൽ നിന്നും തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. ഒക്ടോബർ 14 - നു നിലവിലുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെയും യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. യൂണിറ്റിൽ നിന്നുള്ള വനിതാ പ്രതിനിധികളുടെ ലിസ്റ്റ് യു. കെ. കെ. സി. എ സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുരയിലിനു എത്രയും വേഗം അയച്ചു നൽകേണ്ടതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.