Blog Details

UKKCA സെൻറ്റ് മൈക്കിൾസ് ചാപ്പലിൻറ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമഹേതുക തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി!

UKKCA ചാപ്പലിൻറ്റെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെ നാമഹേതുക തിരുനാൾ, ഒക്ടോബർ 1 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു ബിർമിങ്ങ്ഹാമിലെ യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിലെ സെൻറ്റ് മൈക്കിൾസ് ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഫാ. ജോബിൻ കൊല്ലപ്പള്ളിൽ കൊടിയേറ്റ് നിർവഹിച്ചതോടെ മാലാഖയുടെ തിരുനാളിനു ഔദ്യോഗിക തുടക്കമായി. ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന നയിച്ചത് പ്രധാന കാർമ്മികനായ ഫാ. ജസ്റ്റിൻ കാരക്കാട്ട് ആണ്. പരിശുദ്ധ കുർബ്ബാനയുടെ വാഴ്വിനു ശേഷം ഫാ. ബിജു ചിറ്റുപറമ്പനാണ് നൊവേനയ്ക്ക് നേതൃത്വം നൽകിയത്. യു .കെ. കെ. സി. എ യുടെയും ബിർമിങ്ഹാം യൂണിറ്റിൻറ്റെയും നേതൃത്വത്തിലാണ് തിരുനാൾ ആഘോഷിച്ചത്.

ബിർമിങ്ഹാം യൂണിറ്റുൾപ്പെടെ യു. കെ. കെ. സി. എ യുടെ വിവിധ യൂണിറ്റുകളിലെ പതിനൊന്നോളം ഗായകർ അണിനിരന്ന ഗാനമേളയോടൊപ്പം നൃത്തനൃത്യങ്ങളും കലാസന്ധ്യക്ക് കൂടുതൽ മിഴിവേകി. തുടർന്ന് സ്നേഹവിരുന്നോടു കൂടിയാണ് തിരുനാൾ ആഘോഷങ്ങൾ സമാപിച്ചത്. 2017 ജൂലൈ ആറിനാണ് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിൽ യു. കെ യിലെ ക്നാനായക്കാർക്കായി സെൻറ്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിച്ചു നൽകിയത്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News