യു. കെ ക്നാനായ കാത്തലിക്ക് അസോസിയേഷൻറ്റെ സുവർണ്ണ താളുകളിൽ രചിക്കപ്പെടുന്ന അഭിമാനമുഹൂർത്തം! യു. കെ യിലെ എല്ലാ ക്നാനായ വനിതകളെയും കോർത്തിണക്കി യൂണിറ്റ് തലങ്ങളിൽ ഒരു വർഷത്തിലധികമായി പ്രവർത്തിച്ചുവരികയായിരുന്ന ക്നാനായ വനിതാ ഫോറത്തിന് ദേശീയ തലത്തിൽ കേന്ദ്ര കമ്മിറ്റി രൂപീകൃതമായി. ഒക്ടോബര്‍ 14 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന വിമന്‍സ് ഫോറം അഡ്ഹോക്ക് കമ്മിറ്റിയുടേയും യൂണിറ്റ് പ്രതിനിധികളുടേയും യോഗത്തിലാണ് യുകെ യിലെ പ്രഥമ ക്നാനായ വനിതാ സംഘടനയുടെ 2018 –19 ലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ മേരിക്കുട്ടി ഉതുപ്പ് സ്വാഗതമാശംസിച്ചു. ജോമോള്‍ സന്തോഷ് റിപ്പോര്‍ട്ടും ടെസ്സി ഷാജി കണക്കും അവതരിപ്പിച്ചു. അഡ്ഹോക്ക് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ലിറ്റി ജിജോ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനം വിശദീകരിച്ചു. തുടര്‍ന്ന് യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രഥമ യു. കെ. കെ. സി വനിതാ ഫോറം (UKKCWF) രൂപീകരിച്ചു. അടുത്ത രണ്ട് വര്‍ഷത്തത്തേയ്ക്ക് ഇനി യു. കെ യിലെ ക്നാനായ വനിതകളെ ഇവർ നയിക്കും.
ചെയര്‍ പേഴ്സണ്‍ : ടെസി ബെന്നി മാവേലില്‍, ബര്‍മിംഗ്ഹാം (കൂടല്ലൂര്‍ ഇടവക), വൈസ് ചെയര്‍ പേഴ്സണ്‍ : മിനു തോമസ് പന്നിവേലില്‍., BCN (ഇരവിമംഗലം ഇടവക), ജനറല്‍ സെക്രട്ടറി : ലീനുമോള്‍ ചാക്കോ മൂശാരിപ്പറമ്പില്‍, ഹംബര്‍സൈഡ് (ചാമക്കാലാ ഇടവക), ട്രഷറര്‍ : മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍, ഹംബര്‍സൈഡ് (മള്ളൂശേരി ഇടവക), ജോയിന്‍റ് സെക്രട്ടറി: മിനി ബെന്നി ആശാരിപ്പറമ്പില്‍, വൂസ്റ്റർഷെയർ (കിടങ്ങൂര്‍ ഇടവക), ജോയിൻറ്റ് ട്രഷറര്‍: ജെസി ബൈജു ചൂരവേലിക്കുടിലില്‍, മാഞ്ചസ്റ്റര്‍ (കല്ലറ പഴയ പള്ളി ഇടവക).
പ്രഥമ വനിതാ ഫോറം കമ്മിറ്റിയ്ക്ക് യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിയും, നാഷണൽ കൗൺസിലും എല്ലാവിധ ആശംസകളും നേർന്നു!
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.