UKKCA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർച്ചയായ ആറാമത് ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് സ്റ്റോക്ക്-ഓൺ-ട്രെൻറ്റിലെ Trentham സ്‌കൂളിൽ വച്ച് 2017 നവംബർ 4-നു നടക്കും. രാവിലെ 10 മണിക്ക് ബാഡ്മിൻറ്റൺറ്റെയും വടംവലിയുടെയും രജിസ്‌ട്രേഷൻ തുടങ്ങും. മത്സരങ്ങൾ യഥാക്രമം 10.30-നും 12 മണിക്കും ആരംഭിക്കും. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കൊല്ലവും ഫേസ്ബുക്ക് ലൈവിലൂടെ മത്സരത്തിൻറ്റെ തലേദിവസം തന്നെ ബാഡ്മിൻറ്റൺ ഫിക്സർ ലൈവ് ആയി യൂണിറ്റ് അംഗങ്ങളിലെത്തിക്കും. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി മെൻസ് ഡബിൾസിനും മിക്സഡ് ഡബിൾസിനും, ജൂനിയേഴ്സ് ഡബിൾസിനും പുറമെ വിമൺസ് ഡബിൾസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പോർട്സ് ഡേയ്ക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന വടംവലി മത്സരങ്ങൾ ഔട്ട് ഡോറിലായിരിക്കും നടക്കുക. കാലാവസ്ഥ അനുകൂലമല്ല എങ്കിൽ, ഇൻഡോറിൽ നടത്തുന്നതായിരിക്കും. വടംവലി ടീമുകളുടെ ക്യാപ്റ്റന്മാർ UKKCA പ്രസിഡൻറ്റിനെയോ, സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണ്.
തുടക്കം എന്ന നിലയിൽ വനിതാ ഡബിൾസ് മത്സരം യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കില്ല നടത്തുന്നത്. യൂണിറ്റ് അതിരുകൾ ഇല്ലാതെ നടത്തപെടുന്ന മത്സരത്തിന് വിവിധ യൂണിറ്റിൽ ഉൾപ്പെടുന്ന രണ്ടു വനിതകൾ ചേർന്നു ഒരു ടീം ആയി മത്സരിക്കാവുന്നതാണ്. പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, ജൂനിയർ ഡബിൾസ് മത്സരങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും. പുരുഷ ഡബിൾസിൽ 24, മിക്സഡ് ഡബിൾസിൽ 12, ജൂനിയേഴ്‌സ് ഡബിൾസിൽ 12, വിമൻസ് ഡബിൾസിൽ 8 - ഇത്രയും ടീമുകളാണ് ഇത്തവണ ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റിൽ മാറ്റുരയ്ക്കുന്നത്.
രജിസ്ട്രേഷൻ ഫീസ് (£): പുരുഷ ഡബിൾസ് : 20, മിക്സഡ് ഡബിൾസ് : 10, വനിതാ ഡബിൾസ് : 10, ജൂനിയേഴ്സ് ഡബിൾസ് : 5. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ്.
ഇത്തവണത്തെ മേളയ്ക്ക് മിതമായ നിരക്കിൽ ഭക്ഷണവുമായി എത്തുന്നത് കേരള കിച്ചൺസ് സ്റ്റോക്ക് ഓൺ ട്രെൻറ്റാണ്! ചിക്കൻ ബിരിയാണി £3.50, കപ്പ ബിരിയാണി £3.50, ഏത്തക്ക ബോളി £0.75, സോഫ്റ്റ് ഡ്രിങ്ക്സ് £0.75, ചായ £0.50, എനർജി ഡ്രിങ്ക് £0.50, മിനറൽ വാട്ടർ £0.50 - എന്നിങ്ങനെയാണ് നിരക്ക്.
VENUE : Trentham High School, Allerton Rd, Stoke-on-Trent, ST4 8PQ
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.