UKKCA യുടെ ആഭിമുഖ്യത്തിൽ നടത്തിയ ആറാമത് വർഷത്തെ ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് സ്റ്റോക്ക് ഓൺ ട്രെൻറ്റിലെ ട്രെൻതാം സ്‌കൂളിൽ വച്ച് പൂർവ്വാധികം ഭംഗിയോടെ നടന്നു. കഴിഞ്ഞ വർഷത്തെപോലെ തന്നെ ഇത്തവണയും ഫേസ്ബുക്ക് ലൈവിലൂടെ തലേദിവസം തന്നെ ടൂർണമെൻറ്റ് ഫിക്സർ ലൈവ് ആയി യൂണിറ്റ് അംഗങ്ങളിലെത്തിക്കായി. മുൻ വർഷങ്ങളെക്കാളും വ്യത്യസ്തമായി ഇക്കുറി മെൻസ് ഡബിൾസിനും മിക്സഡ് ഡബിൾസിനും ജൂനിയേഴ്സ് ഡബിൾസിനും പുറമെ വനിതകൾക്കായി ലേഡീസ് ഡബിൾസും ഉൾപ്പെടുത്തിയിരുന്നു. മെൻസ് ഡബിൾസിൽ പത്തൊൻപതു ടീമും, മിക്സഡ് ഡബിൾസിൽ പന്ത്രണ്ട് ടീമും, ജൂനിയേഴ്സ് ഡബിൾസിൽ 11 ടീമുകളും മാറ്റുരച്ചപ്പോൾ, യൂണിറ്റ് അതിരുകൾ ഇല്ലാതെ ആദ്യമായി നടത്തിയ ലേഡീസ് ഡബിൾസിൽ 6 ടീമുകൾ പങ്കെടുത്തു.
മെൻസ് ഡബിൾസിൽ തുടർച്ചയായി ആറാമത് വർഷവും സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റിലെ സിബു & അനീഷ് സഖ്യം ജേതാക്കളായപ്പോൾ, BCN യൂണിറ്റിലെ ആശിഷ് & തങ്കച്ചൻ സഖ്യമാണ് റണ്ണർ അപ് ആയത്. ഗ്ലാസ്ഗോ യൂണിറ്റിലെ ലിനു & ഷിബു സഖ്യം മൂന്നാം സ്ഥാനവും, ലെസ്റ്റർ യൂണിറ്റിലെ വിജി & ജോമോൻ സഖ്യം നാലാം സ്ഥാനവും നേടി.
മിക്സഡ് ഡബിൾസിൽ BCN യൂണിറ്റിലെ ആശിഷ് & ആഷ്‌ലി തങ്കച്ചൻ ഒന്നാമതെത്തിയപ്പോൾ ബിർമിംഗ്ഹാം യൂണിറ്റിലെ ബാബു & സ്മിതാ തോട്ടം രണ്ടാം സ്ഥാനത്തും, സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റിലെ അനീഷ് & ബിജി മൂന്നാം സ്ഥാനത്തും, ഡെവൺ യൂണിറ്റിലെ ജിജോ & ഷൈനി സഖ്യം നാലാം സ്ഥാനത്തും എത്തി.
ലേഡീസ് ഡബിൾസിൽ സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റിലെ ശിൽപ & ഫ്‌ളാവിയ സഖ്യം ഒന്നാമതെത്തിയപ്പോൾ ഹംബർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ, ബിർമിംഗ്ഹാം യൂണിറ്റിലെ സ്മിതാ തോട്ടം സഖ്യം രണ്ടാം സ്ഥാനത്തും, BCN യൂണിറ്റിലെ സുജ & ബിർലി മൂന്നാം സ്ഥാനത്തും, സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റിലെ ബിൽസി & എലിസബത്ത് നാലാം സ്ഥാനത്തും എത്തി.
ജൂനിയേഴ്‌സ് ഡബിൾസിൽ ബിർമിംഗ്ഹാം യൂണിറ്റിലെ മാനവ് & ജോയൽ സഖ്യം വിജയിച്ചപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയത് വൂസ്റ്റർ യൂണിറ്റിലെ ജോനറ്റ് & അലൻ ടീമാണ്. വൂസ്റ്റർ യൂണിറ്റിലെ തന്നെ വിശാൽ & ജോം മൂന്നാം സ്ഥാനവും, ജാൻസൺ & റൂവെൽ സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റ് നാലാം സ്ഥാനവും നേടി.
രാവിലെ 10.30 നു മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപായി UKKCA സെക്രട്ടറി ജോസി നെടുംതുരുത്തിൽ പുത്തൻപുരയിൽ സ്വാഗതവും, പ്രസിഡൻറ്റ് ബിജു മടക്കക്കുഴി ഉത്‌ഘാടന പ്രസംഗവും, ട്രഷറർ ബാബു തോട്ടം മത്സര നിയമാവലിയും പറഞ്ഞു. തുടർന്ന് സ്റ്റോക്ക് ഓൺ ട്രെൻറ്റ് യൂണിറ്റ് പ്രസിഡൻറ്റ് കിഷോർ, സെക്രട്ടറി ബിനോയ് എന്നിവർ ചേർന്ന് ഷട്ടിൽ തട്ടി ടൂർണ്ണമെൻറ്റ് ഉത്‌ഘാടനം ചെയ്തു. UKKCA സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോസ് മുഖച്ചിറ, സക്കറിയ പുത്തൻകുളം, ഫിനിൽ കളത്തിക്കോട്ടിൽ, അഡ്വൈസർ ബെന്നി മാവേലി, എന്നിവരോടൊപ്പം മറ്റു യൂണിറ്റംഗങ്ങളും ചേർന്ന് ടൂർണ്ണമെൻറ്റിനു നേതൃത്വം നൽകി. ആവേശകരമായ ടൂർണ്ണമെൻറ്റ് 7.30 -നു അവസാനിക്കുകയും സമ്മാന വിതരണത്തിനു ശേഷം 8 മണിക്ക് തന്നെ എല്ലാവരും പിരിയുകയും ചെയ്തു.
UKKCA സ്പോർട്സ് ഡേയ്ക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന വടംവലി മത്സരവും ശനിയാഴ്ച നടന്നു. ആവേശകരമായ ഫൈനലിൽ ബിർമിങ്ഹാം യൂണിറ്റിനെ തോൽപ്പിച്ചു കൊവെൻട്രി & വാർവിക്ക്ഷെയർ യൂണിറ്റ് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായി. ലൂസേഴ്‌സ് ഫൈനലിൽ കാർഡിഫ് (BCN) യൂണിറ്റിനെ പരാജയപെടുത്തി ലെസ്റ്റർ യൂണിറ്റ് മൂന്നാം സ്ഥാനക്കാരായി.
- യു. കെ. കെ. സി.എ സെൻട്രൽ കമ്മിറ്റി.