Blog Details

UKKCA സംഗീത നിശ - ആശംസകൾ നേർന്ന് ഷിബു ബേബി ജോൺ! വീഡിയോ കാണാം! £10 ടിക്കറ്റുകൾ തീർന്നു ! ബാക്കിയുള്ള ടിക്കറ്റുകളും പരിമിതം! ഓൺലൈനായി വാങ്ങാം ടിക്കറ്റുകൾ (ukeventlife.co.uk)!

RSP കേരള സംസ്ഥാന ഘടകം ജനറൽ സെക്രട്ടറിയും മുൻ തൊഴിൽ വകുപ്പ് മന്ത്രിയുമായ ഷിബു ബേബി ജോൺ നവംബർ 26-നു ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് നടക്കുന്ന UKKCA അവാർഡ്/സംഗീത നിശയ്ക്ക് എത്തിച്ചേരും. അവാർഡ്/സംഗീത നിശയിലേക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ഷിബു ബേബി ജോണിൻറ്റെ വീഡിയോ കാണാം താഴെ. മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപിനും (ബേബി ശ്രേയ) എം. ജി ശ്രീകുമാറിനും ടീനു ടെലൻസിനും രമേഷ് പിഷാരടിക്കും ഒപ്പം മ്യൂസിക്കൽ നെറ്റിൽ അണിനിരക്കുന്നത് പത്തോളം പേരടങ്ങുള്ള ലൈവ് ഓർക്കസ്ട്ര ടീമാണ്.

ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. പ്രിൻറ്റഡ് ടിക്കറ്റുകൾ വാങ്ങുന്നതിനായി യൂണിറ്റ് ഭാരവാഹികളെയോ സെൻട്രൽ കമ്മിറ്റിയെയോ എത്രയും വേഗം സമീപിക്കുക.

ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക.https://www.ukeventlife.co.uk. VIP, Gold, Silver എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. യഥാക്രമം £35, £25, £15 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.

യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News